കോലി ക്യാപ്റ്റൻസി ഒഴിയുന്നു, പകരം നായകൻ രോഹിത് ശർമ്മ? മാധ്യമ വാർത്തകളിലെ വാസ്തവമെന്ത്?

By സൂരജ് സുരേന്ദ്രന്‍.14 09 2021

imran-azhar

 

 

മുംബൈ: ഒക്ടോബറിൽ യുഎഇയില്‍ ആരംഭിക്കുന്ന ടി20 ലോകകപ്പിന് ശേഷം വിരാട് കോലി നായക സ്ഥാനം ഒഴിയുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ ഒരു വാർത്ത വ്യാപകമായി പ്രചരിച്ചിരുന്നു. ഈ വാർത്തയിലെ യാഥാർഥ്യമെന്ത്? ബിസിസിഐ സെക്രട്ടറി ജയ് ഷാ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. രോഹിത് ശർമ്മയെ വൈറ്റ് ബോള്‍ നായകനാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. വിരാട് കോലി തന്നെ എല്ലാ ഫോർമാറ്റിലും ഇന്ത്യയെ നയിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി.

 

വ്യാജ മാധ്യമ വാർത്തകളോട് ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലിന്റെ ഇങ്ങനെ:

 

"മാധ്യമങ്ങള്‍ പടച്ചുവിടുന്നത് അസംബന്ധമാണ്. രോഹിത് വൈറ്റ് ബോള്‍ നായകനാകുമെന്ന വാര്‍ത്ത ഇന്നലെ ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാല്‍ നിഷേധിച്ചിരുന്നു. ഇത്തരമൊരു കാര്യം ബിസിസിഐയുടെ ചര്‍ച്ചയിലെ വന്നിട്ടില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും കോലി ക്യാപ്റ്റനായി തുടരും എന്നും ധുമാല്‍ പറഞ്ഞു."

  

നായകസ്ഥാനം തന്‍റെ ബാറ്റിംഗിനെ ബാധിക്കുന്ന സാഹചര്യത്തിലാണ് ക്യാപ്റ്റൻസി ഒഴിയാൻ കോലി ആലോചിക്കുന്നതെന്നായിരുന്നു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ക്യാപ്റ്റന്‍സിയില്‍ വിജയിക്കുമ്പോഴും സമീപകാലത്ത് ബാറ്റിംഗില്‍ കോലിക്ക് ശ്രദ്ധകേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല. ക്യാപ്റ്റൻസി ഒഴിയുന്നതിലൂടെ ലോകത്തെ ഏറ്റവും മികച്ച ബാറ്റ്സ്‌മാന്‍റെ ഫോമിലേക്ക് മടങ്ങിയെത്താനാണ് കോലിയുടെ ലക്‌ഷ്യം. 2022ലും 2023ലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളിലും കോലിക്ക് കാര്യമായ സംഭാവനകൾ നല്കാൻ സാധിക്കുമെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

 

മാഞ്ചസ്റ്റർ ടെസ്റ്റിനോടും ജയ് ഷാ പ്രതികരിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ മാഞ്ചസ്റ്റർ ടെസ്റ്റ് ഉപേക്ഷിച്ചതിനാൽ നഷ്‌ടപരിഹാരമായി ഇന്ത്യ അടുത്ത ജൂലൈയിലെ ഇംഗ്ലണ്ട് പര്യടനത്തിൽ രണ്ട് ട്വന്റി20 അധികം കളിക്കുമെന്നും ജയ് ഷാ പറഞ്ഞു.

 

OTHER SECTIONS