ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്താനായിട്ടില്ല: ശാസ്ത്രി

By praveen prasannan.25 Dec, 2017

imran-azhar


ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകനും വിക്കറ്റ് കീപ്പറുമായ എം എസ് ധോണിക്ക് പിന്‍തുണയുമായി ടീം പരിശീലകന്‍ രവി ശാസ്ത്രി.ധോണിയേക്കാള്‍ പത്ത് വയസ് കുറവുള്ള താരങ്ങളെക്കാള്‍ കായികക്ഷമതയും വേഗതയും അദ്ദേഹത്തിനുണ്ട്.

ഈ സാഹചര്യത്തില്‍ ആരെയാണ് ധോണിക്ക് പകരമിറക്കുക. ധോണിയെ വിമര്‍ശിക്കുന്ന താരങ്ങള്‍ മുപ്പത്തിയാറാം വയസില്‍ അവരുടെ പ്രകടനം എത്രത്തോളമായിരുന്നെന്ന് ഓര്‍ക്കണമെന്നും ശാസ്ത്രി പറഞ്ഞു.

മണ്ടന്മാരല്ല തങ്ങള്‍. നാല്‍പത് വര്‍ഷമായി ക്രിക്കറ്റ് കാണുന്നുണ്ട്. ലങ്കയ്ക്കെതിരായ പരന്പരയില്‍ മികച്ച പ്രകടനം നടത്തിയത് മൂലം ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ അല്‍പം കുറച്ചിട്ടുണ്ട്.

വിരാട് കോഹ് ലി പത്ത് വര്‍ഷമായി ടീമിലുണ്ട്. വിമര്‍ശിക്കുന്ന താരങ്ങള്‍ അവരുടെ മുപ്പത്തിയാറാം വയസില്‍ ധോണിയെ പോലെ വേഗതയില്‍ രണ്ട് റണ്‍സ് ഓടിയെടുക്കാന്‍ കഴിയുമായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ധോണി രണ്ട് ലോകകപ്പുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ധോണിയുടെ പ്രകടനത്തിനൊപ്പമെത്തുന്ന മറ്റൊരു വിക്കറ്റ് കീപ്പറെ കണ്ടെത്താനായിട്ടില്ലെന്നും ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജയിക്കാന്‍ വേണ്ടിയാണ് പോകുന്നത്. ദക്ഷിണാഫ്രിക്ക മറ്റ് എതിരാളികളെ പോലെയാണ്. അവിടെ ഒരു പരന്പര ജയിക്കാന്‍ ഇന്ത്യയ്ക്കായിട്ടില്ലെന്നതാണ് വ്യത്യാസം. കോഹ് ലി ഉള്‍പ്പെടെയുളള താരങ്ങളുടെ പ്രകടനത്തിലൂടെ പരന്പര ജയിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ശാസ്ത്രി പറഞ്ഞു. ഒരു ടീമായാണ് ഇന്ത്യ കളിക്കുന്നത്. അതിനോട് യോജിക്കാത്തവര്‍ക്ക് ടീമില്‍ സ്ഥാനമുണ്ടാവില്ല. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ജനുവരി അഞ്ചിനാണ് തുടങ്ങുന്നത്

OTHER SECTIONS