സിന്നറെ തകര്‍ത്ത് ജോക്കോവിച്ച് വിംബിള്‍ഡണ്‍ സെമിയില്‍

By Web Desk.05 07 2022

imran-azhar

 


ലണ്ടന്‍: 2022 വിംബിള്‍ഡണ്‍ പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ച് സെമി ഫൈനലില്‍ പ്രവേശിച്ചു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇറ്റലിയുടെ യാനിക് സിന്നറെ അഞ്ചുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ കീഴടക്കിയാണ് ജോക്കോവിച്ച് സെമിയില്‍ പ്രവേശിച്ചത്.

 

ആദ്യ രണ്ട് സെറ്റ് നഷ്ടപ്പെട്ട് തോല്‍വിയെ അഭിമുഖീകരിച്ച ജോക്കോവിച്ച് പിന്നീടുള്ള മൂന്ന് സെറ്റുകളും വിജയിച്ച് അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചാണ് സെമി ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. സ്‌കോര്‍: 5-7, 2-6, 6-3, 6-2,6-2. മത്സരം മൂന്ന് മണിക്കൂറും 35 മിനിറ്റും നീണ്ടുനിന്നു.

 

2022 വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് വിഭാഗംസെമിയിലെത്തുന്ന ആദ്യ താരമാണ് ജോക്കോവിച്ച്. ജോക്കോവിച്ചിന്റെ 11-ാം വിംബിള്‍ഡണ്‍ സെമി ഫൈനല്‍ പ്രവേശനമാണിത്. ആറുതവണ താരം കിരീടത്തില്‍ മുത്തമിട്ടു.

 

 

OTHER SECTIONS