യു.എസ്. ഓപ്പണില്‍ അട്ടിമറി; നവോമി ഒസാക്കയ്ക്ക് പിന്നാലെ ലോക ഒന്നാം നമ്പര്‍ വനിതാ താരം ആഷ്‌ലി ബാര്‍ട്ടിയും പുറത്ത്

By സൂരജ് സുരേന്ദ്രന്‍.05 09 2021

imran-azhar

 

 

യു.എസ്. ഓപ്പണില്‍ ലോക ഒന്നാം നമ്പര്‍ വനിതാതാരം ആഷ്‌ലി ബാര്‍ട്ടി പുറത്തായി. അമേരിക്കയുടെ ഷെല്‍ബി റോജേഴ്‌സാണ് ഓസ്‌ട്രേലിയന്‍ താരത്തെ അട്ടിമറിച്ച് വമ്പൻ ജയം നേടിയത്.

 

ആഷ്‌ലി - ഷെല്‍ബി പോരാട്ടം അത്യന്തം ആവേശകരമായിരുന്നു. റേജേഴ്‌സ് ആദ്യ സെറ്റ് അനായാസം നേടിയിരുന്നു. എന്നാൽ രണ്ടാം സെറ്റിൽ ആഷ്‌ലി വാശിയോടെ തിരിച്ചെത്തി.

 

മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറില്‍ 7-5 എന്ന സ്‌കോറിന് ബാര്‍ട്ടിയെ മുട്ടുകുത്തിച്ചാണ് റോജേഴ്‌സ് പ്രീ ക്വാര്‍ട്ടർ ബർത്ത് ഉറപ്പിച്ചത്. ബ്രിട്ടന്റെ എമ്മ റഡുകാനുവാണ് പ്രീ ക്വാര്‍ട്ടറിൽ ഷെല്‍ബിയുടെ എതിരാളി.

 

നേരത്തെ നിലവിലെ ചാമ്പ്യന്‍ നവോമി ഒസാക്കയും പുറത്തായിരുന്നു. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ച് ജപ്പാന്റെ കൈ നിഷികോരിയെ കീഴടക്കി.

 

കലണ്ടര്‍ സ്ലാം ലക്ഷ്യം വെയ്ക്കുന്ന ജോക്കോവിച്ച് 6-7, 6-3, 6-3, 6-4. എന്ന സ്കോറിനാണ് വിജയം കണ്ടത്. പ്രീ ക്വാര്‍ട്ടറില്‍ അമേരിക്കയുടെ ജെന്‍സണ്‍ ബ്രൂക്ക്‌സ്ബിയാണ് താരത്തിന്റെ എതിരാളി.

 

ടോക്യോ ഒളിമ്പിക്‌സ് ജേതാവ് അലക്‌സാണ്ടര്‍ സ്വെരേവും പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. എന്നാല്‍ ലോക ഏഴാം നമ്പര്‍ താരം ഷാപ്പലോപ്പിനും മൂന്നാം റൗണ്ടില്‍ അടിതെറ്റി.

 

OTHER SECTIONS