തിരിച്ചയക്കൽ നടപടികൾ വൈകിപ്പിക്കും; നൊവാക് ജോക്കോവിച്ച് കോടതിയെ സമീപിച്ചു

By സൂരജ് സുരേന്ദ്രന്‍.07 01 2022

imran-azhar

 

 

മെൽബൺ: മെല്‍ബണ്‍ വിമാനത്താവളത്തില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ തടഞ്ഞ വാർത്തകൾ വൻ വിവാദമായിരുന്നു. വാക്‌സിനേഷന്‍ രേഖകളോ മെഡിക്കല്‍ ഇളവുകളോ ഹാജരാക്കാത്തിനെ തുടർന്നായിരുന്നു അധികൃതരുടെ നടപടി.

 

മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലാണ് താരത്തെ തടഞ്ഞുവെച്ചത്. താരത്തെ നാട്ടിലേക്കു തിരിച്ചയക്കുന്ന നടപടികൾ വൈകിപ്പിക്കാമെന്ന് അറിയിച്ചതായി ജോക്കോവിച്ചിന്റെ അഭിഭാഷകൻ വ്യക്തമാക്കി.

 

വീസ റദ്ദാക്കി താരത്തെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്ന് ഓസ്ട്രേലിയൻ സർക്കാർ നിലപാടെടുത്തിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടിക്കെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് ജോക്കോവിച്ച്.

 

"ജോക്കോവിച്ചിന്റെ വീസയില്‍ ഇളവുകളൊന്നും നല്‍കാനാവില്ലെന്നായിരുന്നു ഓസ്ട്രേലിയന്‍ അധികൃതരുടെ നിലപാട്. എല്ലാവര്‍ക്കും നിയമം ഒരുപോലെ ബാധകമാണെന്നും കോവിഡില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം" ഓസ്ട്രേലിയന്‍‍ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

 

OTHER SECTIONS