പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു; നിലച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശബ്ദം

By സൂരജ് സുരേന്ദ്രന്‍.18 11 2021

imran-azhar

 

 

ന്യൂ ഡൽഹി: പ്രശസ്ത കമന്റേറ്ററും എഴുത്തുകാരനുമായ നോവി കപാഡിയ അന്തരിച്ചു. 67 വയസ്സായിരുന്നു.

 

മോട്ടോര്‍ ന്യൂറോണ്‍ ബാധയാണ് കപാഡിയയുടെ ജീവൻ കവർന്നത്. അസുഖത്തെ തുടർന്ന് രണ്ട് വർഷത്തോളമായി ചികിത്സയിലായിരുന്നു അദ്ദേഹം.

 

രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ഒരു മാസം മുൻപാണ് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചത്.

 

ഫുട്‌ബോള്‍ എന്‍സൈക്ലോപീഡിയ എന്ന് വിളിപ്പേരുള്ള അദ്ദേഹം ഇന്ത്യന്‍ ഫുട്‌ബോളിന്റെ ശബ്ദം എന്നാണ് അറിയപ്പെടുന്നത്.

 

ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള എസ്ജിടിബി ഖസ്ല കോളേജിലെ മുന്‍ ഇംഗ്ലീഷ്‌ പ്രൊഫസറായിരുന്നു കപാഡിയ.

 

ഒമ്പത് ഫിഫ ലോകകപ്പുകളിലും ഇന്ത്യയുടെ നൂറു കണക്കിന് മത്സരങ്ങളിലും കമന്റേറ്ററായും നിരീക്ഷകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

ഒളിമ്പിക്‌സിലും ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കമന്റേറ്ററായി.

 

OTHER SECTIONS