രണ്ടാം മത്സരം ജയിക്കണം... ഈ രണ്ട് താരങ്ങളെ കളിപ്പിച്ചേ മതിയാകൂ; ഹർഭജൻ സിംഗ്

By Sooraj Surendran .07 02 2020

imran-azhar

 

 

ഓക്‌ലന്‍ഡ്: ന്യൂസീലൻഡിനെതിരായ ടി ട്വൻറി പരമ്പര തൂത്തുവാരിയ ഇന്ത്യക്ക് ഏകദിന പരമ്പര സ്വന്തമാക്കണമെങ്കിൽ രണ്ടാം മത്സരം ജയിച്ചേ മതിയാകൂ. ആദ്യ ഏകദിനത്തിൽ ന്യൂസീലൻഡ് 4 വിക്കറ്റുകൾക്കാണ് ജയിച്ചത്. രണ്ടാം ഏകദിനത്തിൽ ഇന്ത്യ ജയിക്കണമെങ്കിൽ ഈ രണ്ട് താരങ്ങളെ കളിപ്പിച്ചേ മതിയാകൂവെന്ന് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ്. റിസ്റ്റ് സ്‌പിന്നര്‍മാരായ കുല്‍ദീപ് യാദവിനെയും യുസ്‌വേന്ദ്ര ചാഹലിനെയും ടീമിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഹർഭജൻ സിംഗിന്റെ ആവശ്യം. മധ്യ ഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്തണമെങ്കിൽ സ്പിന്നർമാരെ ഉപയോഗിക്കണമെന്നും, ന്യൂസീലൻഡ് ബാറ്റ്സ്മാന്മാർ പേസർമാരെ നന്നായി കളിക്കുന്നുണ്ടെന്നും ഭാജി പറഞ്ഞു. ആദ്യ ഏകദിനത്തിൽ ഇന്ത്യ 348 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയിട്ടും കിവീസ് വിജയം കയ്യടക്കുകയായിരുന്നു. 10 ഓവറിൽ കുൽദീപ് യാദവ് 84 റൺസാണ് വഴങ്ങിയത്. കേദാര്‍ ജാദവിനെ ഒഴിവാക്കിയെങ്കിലും ഒരു അധിക സ്‌പിന്നറെ ഉള്‍പ്പെടുത്താവുന്നതാണ്' എന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.

 

OTHER SECTIONS