വനിതാ ഫുട്ബോളിൽ എതിരാളികളില്ലാതെ ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോൺ

By Sooraj Surendran.31 08 2020

imran-azhar

 

 

മാഡ്രിഡ്: തുടർച്ചയായ അഞ്ചാം തവണയും യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കി വനിതാ ഫുട്ബോളിൽ എതിരാളികളില്ലാതെ ഫ്രഞ്ച് ക്ലബ്ബ് ഒളിമ്പിക് ലിയോൺ. ഫൈനലിൽ വോൾവ്സ്ബർഗിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്ക് മലർത്തിയടിച്ചാണ് ലിയോണിന്റെ കിരീട നേട്ടം. ലിയോൺ വനിതാ ടീമിന്റെ ഏഴാം ചാമ്പ്യൻസ് ലീഗ് കിരീട നേട്ടമാണിത്. ലിയോണിന് വേണ്ടി 25-ാം മിനിറ്റിൽ സോമ്മർ, 44-ാം മിനിറ്റിൽ സാകി കുമാഗി, 88-ാം മിനിറ്റിൽ ഗുണ്ണാർസ്ഡോട്ടിർ എന്നിവരാണ് ഗോളുകൾ നേടിയത്. വോൾവ്സ്ബർഗ് രണ്ടാം പകുതിയിൽ അലക്സാൻഡ്ര പോപ്പിലൂടെ ഒരു ഗോൾ സ്വന്തമാക്കി.

 

OTHER SECTIONS