സെറീന വില്യംസിനെ അവതാളത്തിലാക്കി നിയോമി ഒസാക കുതിച്ചു

By Sarath Surendran.09 Sep, 2018

imran-azhar

 

ന്യൂയോർക്ക്: യു.എസ് ഓപ്പണിൽ ചരിത്ര ഫൈനലിൽ മുൻനിര താരം സെറീന വില്യംസിനെ അവതാളത്തിലാക്കി നവോമി ഒസാക വിജയം കരസ്ഥമാക്കി. ഗ്രാൻസ്‌ലാം ടെന്നീസ് ഫൈനലിൽ കടക്കുന്ന ആദ്യ ജാപ്പനീസ് താരം എന്ന ചരിത്രനേട്ടം നവോമി ഒസാകയ്ക്ക് ഇതിലൂടെ ലഭിച്ചിരിക്കുകയാണ്.ഫൈനലിൽ അമേരിക്കയുടെ സെറീന വില്യംസിനെ 6–2, 6–4 എന്ന സ്‌കോറിലൂടെയാണ് വിജയം കരസ്ഥമാക്കിയത്.

 

കളിക്കളം നാടകീയ രംഗങ്ങൾക്കും സാക്ഷ്യമായി. അംപയർ കാർലോസ് റാമോസുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടർന്നു സെറീന വില്യംസിനു രണ്ടാം സെറ്റിൽ ഒരു പെനൽറ്റി അനുവദിക്കുകയായിരുന്നു.

 

അമേരിക്കയുടെ മാഡിസൺ കീസിനെയാണ് കഴിഞ്ഞ തവണ ഫൈനലിസ്റ്റായ ഒസാക സെമിയിൽ വീഴ്ത്തിയത് സ്കോർ 6–2,6–4 എന്നായിരുന്നു. 13 ബ്രേക്ക് പോയിന്റുകളും തകർത്താണ് ഒസാക ഫൈനലിലെത്തിയത്.

 

ആറു തവണ യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയ താരമാണ് സെറീന. സെമിഫൈനലിൽ സെറീന ലാത്വിയൻ താരം അനസ്റ്റാസിയ സെവസ്റ്റോവയെ 6–3,6–0 എന്ന സ്‌കോറിൽ പരാജയപ്പെടുത്തിയിരുന്നു . ഒരു മണിക്കൂർ കൊണ്ടാണ് 19–ാം സീഡ് താരത്തെ സെറീന വീഴ്ത്തിയത്. അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവിൽ സെറീനയുടെ രണ്ടാം ഗ്രാൻസ്ലാം ഫൈനലായിരുന്നു ഇത്.