ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സൈന നെഹ്വാളും, കിദംബി ശ്രീകാന്തും രണ്ടാം റൗണ്ടിൽ കടന്നു. സൈന മലേഷ്യയുടെ കിസോണ സെൽവാഡുറെക്കെതിരെ 21-15, 21-15 എന്ന സ്കോറിനാണ് ജയം സ്വന്തമാക്കിയത്. അതേസമയം പുരുഷ വിഭാഗത്തിൽ സൗരഭ് വർമയെ 21-12, 21-11 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് രണ്ടാം റൗണ്ടിലേക്ക് കടന്നത്.
ബാങ്കോക്ക്: ബാങ്കോക്കിൽ നടക്കുന്ന തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ താരങ്ങൾ കോവിഡ് ഭീഷണിയിൽ. സൈന നെവാളിനും, എച്ച് എസ് പ്രണോയിക്കും കോവിഡ് സ്ഥിരീകരിച്ചു. ഇവർ ഇപ്പോൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. പോസിറ്റീവ് റിപ്പോര്‍ട്ട് കാണിക്കാതെയാണ് കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയിലാക്കിയതെന്നാരോപിച്ച് ട്വിറ്ററിലൂടെ സൈനയും രംഗത്തെത്തി.
ബാങ്കോക്ക്: തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ നിന്ന് ഇന്ത്യയുടെ ലോക ആറാം നമ്പർ താരമായ പി.വി സിന്ധു പുറത്തായി. ആദ്യ റൗണ്ടില്‍ ഡെന്മാര്ക്കിന്റെ മിയ ബ്ലിഷ്ഫെല്റ്റിനോട് മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു സിന്ധുവിന്റെ പരാജയം. സ്കോർ 21-16, 24-26, 13-21.
ഇന്ത്യൻ ഹോക്കിയിലെ ഇതിഹാസ താരം മൈക്കൽ കിൻഡോ നിര്യാതനായി. 73 വയസ്സായിരുന്നു.
ന്യൂ ഡൽഹി: യോഗാഭ്യാസം ഔദ്യോഗിക കായിക മത്സരമായി കായിക മന്ത്രാലയം പ്രഖ്യാപിച്ചു. പരമ്പരാഗത യോഗാഭ്യസം, യോഗാഭ്യാസ കല, താളാത്മക യോഗ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ സിംഗിൾ, ഗ്രൂപ്പ് മത്സരങ്ങളാണു പരിഗണിക്കുന്നത്. ഫെബ്രുവരിയിൽ, യോഗ സ്പോർട്സ് ചാംപ്യൻഷിപ്പും നടത്താനാണ് തീരുമാനം.
ഫോർമുല വൺ സൂപ്പർ ഡ്രൈവറായ ബ്രിട്ടന്റെ ലൂയിസ് ഹാമിൽട്ടണ് കോവിഡ് സ്ഥിരീകരിച്ചു. മെഴ്സിഡസിന്റെ താരമായ ഇദ്ദേഹം ബഹറിൻ ഗ്രാൻപീ പോരാട്ടത്തിനുശേഷം നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. താരം ബഹ്റിനിൽ ഐസൊലേഷനിൽ പ്രവേശിച്ചു. അതോടെ ഞായറാഴ്ച നടക്കുന്ന സാക്കിർ ഗ്രാൻപ്രീയിൽ ഹാമിൽട്ടണ് ഉണ്ടാകില്ല. ഇതിനോടകം തന്നെ ഈ സീസൺ ചാമ്പ്യൻഷിപ്പ് ഇദ്ദേഹം സ്വന്തമാക്കിയിരുന്നു . ഹാമിൽട്ടണിന് പകരം സാക്കിർ ഗ്രാൻപ്രീയിൽ സ്റ്റോഫെൽ വാൻഡോർനെ മത്സരിക്കുമെന്ന് മെഴ്സിഡസ് വ്യക്തമാക്കി.
മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണ് ഏഴാമത് ഫോർമുല വൺ ലോകകിരീടം.തുർക്കിയിൽ നടന്ന ഗ്രാൻഡ് പ്രീ ചാമ്പിയൻഷിപ്പിലെ വിജയത്തോടെ ആണ് ഹാമിൽട്ടൺ ഏഴാം തവണ ലോക കിരീടത്തിൽ മുത്തമിട്ടത്..സീസണിൽ മൂന്ന് ഗ്രാൻപ്രികൾ ശേഷിക്കേയാണ് ഹാമിൽട്ടണിന്റെ കിരീടവിജയം. വിജയത്തോടെ ഫെരാരിയുടെ ഇതിഹാസ താരം മൈക്കൽ ഷൂമാക്കറുടെ റെക്കോർഡിനൊപ്പമെത്താൻ ഹാമിൽട്ടനായി. ഏറ്റവും കൂടുതൽ വിജയങ്ങൾ (94), പോൾ പൊസിഷനുകൾ (97), ഏറ്റവും കൂടുതൽ പോഡിയം ഫിനിഷുകൾ (163) തുടങ്ങി നിരവധി റെക്കോഡുകളാണ് ഹാമിൽട്ടന്റെ പേരിലുള്ളത്.
പാരിസ്: ഫ്രഞ്ച് ഓപ്പണിൽ തുടർച്ചയായ നാലാം കിരീടമുയർത്തി റാഫേൽ നദാൽ. പുരുഷ ഫൈനലില്‍ സെര്‍ബിയയുടെ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ തകർത്താണ് നദാൽ നാലാം കിരീട നേട്ടം സ്വന്തമാക്കിയത്. 20-ാം ഗ്രാന്‍ഡ്സ്ലാം വിജയത്തോടെ റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്തുകയും ചെയ്തു നദാൽ. രണ്ടു മണിക്കൂറും 43 മിനിറ്റും നീണ്ടുനിന്ന മത്സരത്തിൽ 6-0, 6-2, 7-5 എന്ന സ്കോറിനാണ് നദാൽ വിജയം കൈപ്പിടിയിലൊതുക്കിയത്. തികച്ചും ഏകപക്ഷീയമായ മത്സരത്തിൽ ഒരിക്കൽ പോലും ജോക്കോവിച്ചിന് ആധിപത്യം സൃഷ്ടിക്കാൻ സാധിച്ചില്ല.