By Meghina.21 01 2021
ബാങ്കോക്ക് : ലോകചാമ്പ്യനും ഇന്ത്യയുടെ ടോപ്സീഡ് താരവും പി.വി.സിന്ധു തായ്ലന്ഡ് ഓപ്പണ്‍ സൂപ്പര്‍ സീരിസിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. മലേഷ്യയുടെ കിസോണ സെല്വദുരയെ നേരിട്ടുള്ള രണ്ടു സെറ്റുകള്‍ക്കാണ് സിന്ധു തകര്‍ത്തത്.
എതിരാളിയ്ക്ക് ചെറിയ വെല്ലുവിളി പോലുമുയര്ത്താനുള്ള ഇടം സിന്ധു നല്‍കിയില്ല. സ്കോര്‍: 21-10, 21-12. വെറും 35 മിനിട്ട് മാത്രമാണ് മത്സരം നീണ്ടുനിന്നത്.