മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് സൂപ്പര്‍ സീരീസ്; ശുഭാരംഭത്തിന് സിന്ധു

By online desk.07 01 2020

imran-azhar

 

ക്വലാലംപുര്‍: പുതുവര്‍ഷത്തില്‍ വിജയത്തോടെ ശുഭാരംഭം കുറിക്കാന്‍ ഇന്ത്യന്‍ ബാഡ്മിന്റണ്‍ വനിതാ താരം പി.വി. സിന്ധു. മലേഷ്യന്‍ മാസ്റ്റേഴ്‌സ് സൂപ്പര്‍ സീരീസിന് ഇന്ന് ക്വലാലംപുരില്‍ തുടക്കം കുറിക്കും. ഈ വര്‍ഷത്തെ ആദ്യത്തെ സൂപ്പര്‍ സീരീസ് ബാഡ്മിന്റണാണിത്. കഴിഞ്ഞ വര്‍ഷം ലോക ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയെങ്കിലും മറ്റ് ടൂര്‍ണമെന്റുകളില്‍ സിന്ധുവിന് നിരാശയായിരുന്നു ഫലം. ഒളിമ്പിക്‌സിനു മുമ്പ് മികച്ച ഫോം കണ്ടെത്തുകയും സിന്ധുവിന്റെ ലക്ഷ്യമാണ്.

 

സൈന നെഹ്വാള്‍, കിഡംബി ശ്രീകാന്ത്, ബി. സായ് പ്രണീത്, പരുപ്പള്ളി കശ്യപ്, സമീര്‍ വെര്‍മ തുടങ്ങിയവരും ഇന്ത്യയെ പ്രതിനിധീകരിച്ച് സിംഗിള്‍സ് പോരാട്ടത്തിനായി ഇറങ്ങും. പുരുഷ സിംഗില്‍സില്‍ കശ്യപിന്റെ എതിരാളി കഴിഞ്ഞ വര്‍ഷം 11 കിരീടം നേടിയ ലോക ഒന്നാം നന്പര്‍ താരമായ കെന്റോ മൊമോട്ടയാണ്.

OTHER SECTIONS