ബൂമ്രയുടെ തീപ്പൊരി പന്തുകളെ നേരിടാന്‍ കാത്തിരിക്കുകയാണ്; വെളിപ്പെടുത്തി പാക് ഓപ്പണര്‍

By online desk .27 05 2020

imran-azhar

 

 

ഇന്ത്യന്‍ ബൗളിംഗിന്റെ വജ്രായുധമായ ജസ്പ്രിത് ബൂമ്ര. ലോകത്തില്‍ ഇപ്പോഴത്തെ ഏറ്റവും മികച്ച ബൗളറെന്നാണ് പല ക്രിക്കറ്റ് വിദഗ്ദ്ധരും താരത്തെ വിലയിരുത്തുന്നത്. ഏകദിന ബൗളര്‍മാരുടെ റാങ്കിങ്ങില്‍ രണ്ടാമതും ടെസ്റ്റ് ബൗളര്‍മാരില്‍ ഏഴാം റാങ്കിലുമാണ് ബൂമ്ര. താരത്തെ നേരിടാന്‍ പലരും വിഷമിക്കുമ്പോഴും ബൂമ്രയുടെ പന്തുകളെ നേരിടാന്‍ കാത്തിരിക്കുകയാണെന്ന് പറയുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷാന്‍ മസൂദ്.

''ലോകത്തെ പല മികച്ച ഫാസ്റ്റ് ബോളര്‍മാരെ നേരിട്ടെങ്കിലും ബുമ്രയ്ക്കെതിരെ ഞാന്‍ കളിച്ചിട്ടില്ല. ഞാന്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്ന ഒരു വെല്ലുവിളിയാണിത്. അടുത്ത കാലത്തായി നേരിട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ബോളര്‍ ഡെയ്ല്‍ സ്റ്റെയ്നാണ്. ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമ്മിന്‍സും മികച്ചു നില്‍ക്കുന്നു. റബാദ, ആന്‍ഡേഴ്സന്‍ എന്നിവരും പല തവണ എന്റെ വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്..'' പാക് ഓപ്പണര്‍ പറയുന്നു.

 

OTHER SECTIONS