ഓസ്‌ട്രേലിയ പൊരുതുന്നു; 5 വിക്കറ്റ് ബാക്കിനിൽക്കെ വിജയലക്ഷ്യം 202 റൺസ് ലൈവ്

By Sooraj.11 10 2018

imran-azhar

 

 

ദുബായ്: പാകിസ്ഥാനും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പാകിസ്ഥാനെതിരെ ജയത്തിനായി ഓസ്‌ട്രേലിയ പൊരുതുന്നു. 261 റൺസ് നേടിയ ഓസ്‌ട്രേലിയയ്ക്ക് ജയിക്കാനായി 202 റൺസാണ് നേടേണ്ടത്. 100 റൺസുമായി സെഞ്ചുറി പൂർത്തിയാക്കിയ ഉസ്മാൻ ഖവാജയും, 8 റൺസുമായി ടിം പെയ്‌നുമാണ് ബാറ്റിംഗ് തുടരുന്നത്. 72 റൺസ് നേടിയ ട്രാവിസ് ഹെഡും, 49 റൺസ് നേടിയ ആരോൺ ഫിഞ്ചും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മുഹമ്മദ് ഹഫീസും, യാസിർ ഷായും ഓരോ വിക്കറ്റ് വീതം നേടിയപ്പോൾ മുഹമ്മദ് അബ്ബാസ് 3 വിക്കറ്റുകൾ നേടി.

OTHER SECTIONS