പാകിസ്ഥാനെതിരായ രണ്ടാം ടി20യില്‍ ഇംഗ്ലണ്ടിന് തകർപ്പൻ ജയം

By Sooraj Surendran.31 08 2020

imran-azhar

 

 

മാഞ്ചസ്റ്റർ: പാകിസ്ഥാനെതിരായ ടി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണെടുത്ത്. മുഹമ്മദ് ഹഫീസ് (36 പന്തില്‍ 69) ബാബര്‍ അസം (44 പന്തില്‍ 56) എന്നിവരുടെ ഇന്നിങ്‌സാണ് പാകിസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അസം- ഫഖര്‍ സമാന്‍ സഖ്യം പാകിസ്ഥാന് നല്‍കിയത്. ഈ ഇന്നിങ്‌സുകളാണ് പാകിസ്താന്റെ സ്കോറിങ്ങിന് അടിത്തറ പാകിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 19.1 ഓവറിൽ ലക്‌ഷ്യം മറികടന്നു. ഓയിന്‍ മോര്‍ഗന്‍ (33 പന്തില്‍ 66), ഡേവിഡ് മലാന്‍ (36 പന്തില്‍ പുറത്താവാതെ 54) എന്നിവരാണ് ഇംഗ്ലണ്ടിന്റെ വിജയം വേഗത്തിലാക്കിയത്. മോര്‍ഗ, മൊയീന്‍ അലി (1), സാം ബില്ലിംഗ്‌സ് (10) എന്നിവര്‍ പുറത്തായെങ്കിലും മലാനൊപ്പം ലൂയിസ് ഗ്രിഗറി ടീമിനെ വിജയത്തിലേക്ക് നയിച്ചു. പാകിസ്ഥാന് വേണ്ടി ഷദാബ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

 

OTHER SECTIONS