ലോകകപ്പിനുള്ള പാക് ടീം തയ്യാർ

By Sooraj Surendran .20 05 2019

imran-azhar

 

 

ലാഹോർ: 2019 ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള പാകിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. വമ്പൻ അഴിച്ചുപണിയോടെയാണ് പാകിസ്ഥാൻ ടീം പ്രഖ്യാപനം നടത്തിയത്. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന മത്സരങ്ങളിൽ ദയനീയ പരാജയമാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. ആബിദ് അലി, ജുനൈദ് ഖാൻ, ഫഹീം അഷ്‌റഫ് എന്നിവരെ ലോകകപ്പ് ടീമിൽ നിന്നും മാറ്റി നിർത്തിയപ്പോൾ പേസർമാരായ മുഹമ്മദ് ആമിര്‍, വഹാബ് റിയാസ്, മധ്യനിര ബാറ്റ്സ്മാൻ ആസിഫ് അലി എന്നിവരെ ടീമിൽ ഉൾപ്പെടുത്തി.

 

സര്‍ഫറാസ് അഹമ്മദ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഫഖർ സമൻ, ഇമാം ഉൾ ഹഖ്, ആസിഫ് അലി, ബാബര്‍ അസം, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍, ശുഐബ് മാലിക്ക്, ഇമാദ് വസീം, ശദാബ് ഖാന്‍, ഹസൻ‌ അലി, ഷഹീന്‍ ഷാ അഫ്രീദി, ഹസൻ അലി, വഹാബ് റിയാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് ഹസ്‌നയ്ൻ. എന്നിവരടങ്ങുന്നതാണ് 15 അംഗ ടീം.

OTHER SECTIONS