സ്‌കൂൾ കലോത്സവം; കിരീടം ഉറപ്പിച്ച് പാലക്കാട്

By Chithra.19 11 2019

imran-azhar

 

കണ്ണൂർ : സംസ്ഥാന സ്കൂൾ കായിക മേളയിൽ പാലക്കാട് ചാംപ്യൻമാരാകും. എറണാകുളത്തെ പിന്തള്ളിയാണു നേട്ടം. 2016ന് ശേഷം പാലക്കാട് ആദ്യമായാണ് കായിക മേളയിൽ ഒന്നാമതെത്തുന്നത്. നിലവിൽ പാലക്കാടിന് 166 പോയിന്റാണുള്ളത്. എറണാകുളത്തിന് 134 പോയിന്റ്. സ്കൂളുകളിൽ പാലക്കാട് കല്ലടി സ്കൂളും കോതമംഗലം മാർ ബേസിലും വാശിയേറിയ പോരാട്ടത്തിലാണ്.

 

അവസാനദിനമായ ഇന്ന് 23 ഫൈനലുകളുണ്ട്. ഇന്നലെ 5 പേർ റെക്കോർഡ് നേടി: നന്ദന ശിവദാസ് (സീനിയർ പെൺ 3 കിലോമീറ്റർ നടത്തം – കോഴിക്കോട് കട്ടിപ്പാറ ഹോളിഫാമിലി എച്ച്എസ്), ബ്ലെസി ദേവസ്യ (ജൂനി. പെൺ ഹാമർത്രോ – മാതിരപ്പള്ളി എംഎ കോളജ് സ്പോർട്സ് ഹോസ്റ്റൽ), ഹെനിൻ എലിസബത്ത് (സബ് ജൂനി. പെൺ ഹാമർത്രോ – കോതമംഗലം മാർ ബേസിൽ), തലീത്ത കുമ്മി സുനിൽ (സീനി. പെൺ ജാവലിൻ – കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ്സ്), കൽപറ്റ എസ്കെഎംജെ എച്ച്എസ്എസ് (സബ് ജൂനിയർ ആൺ 4–100 മീറ്റർ റിലേ).

 

സീനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ആൻസി സോജൻ മീറ്റ് റെക്കോർഡോടെ സ്വർണ്ണം നേടി. മേളയിൽ ആൻസിയുടെ മൂന്നാം സ്വർണമാണിത്. സബ് ജൂനിയർ പെൺകുട്ടികളുടെ 200 മീറ്ററിൽ ശാരിക സുനിൽകുമാറും മൂന്നാം സ്വർണ്ണം നേടി.

OTHER SECTIONS