സെലക്ടർമാരെ കുഴപ്പിച്ച് പന്തും, ധോണിയും

By Sooraj Surendran .11 02 2019

imran-azhar

 

 

മുംബൈ: ചുരുങ്ങിയ സമയം കൊണ്ട് ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് ഋഷഭ് പന്ത്. ന്യൂസീലൻഡ്, ഓസ്‌ട്രേലിയ ടൂർണമെന്റുകളിൽ മികച്ച പ്രകടനമാണ് പന്ത് കാഴ്ചവെച്ചത്. അതേസമയം ധോണിയും പ്രതാപകാലത്തെ ഫോമിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ഇതോടെ സെലക്ഷൻ പ്രക്രിയകൾ സെലക്ടർമാർക്ക് തീരാ തലവേദനയായി മാറിയിരിക്കുകയാണ്. ലോകകപ്പ് ;മത്സരങ്ങളിലെ അനുഭവ സമ്പത്തും, മികച്ച വിക്കറ്റ് കീപ്പിങ്ങുമാണ് ധോണിയെ ടീമിൽ നിന്നും മാറ്റി നിർത്താൻ സെലക്ടർമാരെ അനുവദിക്കാത്തത്. സെലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എസ്.കെ.പ്രസാദ് ആണ് ഇരുവരുടെയും ലോകകപ്പ് ടീമിലേക്കുള്ള സെലക്ഷൻ തലവേദന സൃഷ്ടിച്ചിരിക്കുകയാണെന്ന് തുറന്ന് സമ്മതിച്ചത്. അതേസമയം ലിസ്റ്റ് എ ക്രിക്കറ്റിൽ സമീപ കാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ച അജിൻക്യ രഹാനെയെയും ഏകദിന ടീമിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്. ലോകകപ്പ് ടീമിലേക്ക് പന്തിനെ പരിഗണിക്കുന്നുണ്ടെന്നും എം.എസ്.കെ.പ്രസാദ് പറഞ്ഞു.

OTHER SECTIONS