പരാഗ്വേ, മാലി പ്രി ക്വാട്ടറില്‍

By praveen prasannan.12 Oct, 2017

imran-azhar

നവി മുംബയ്: അണ്ടര്‍ 17 ലോകക്കപ്പില്‍ പരാഗ്വേയും മാലിയും പ്രി ക്വാട്ടറില്‍. തുര്‍ക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് പരാഗ്വേ പ്രി ക്വാട്ടറില്‍ കടന്നത്.

മാലി ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ന്യൂസിലന്‍ഡിനെയാണ് പരാജയപ്പെടുത്തിയത്. പരാഗ്വേ ഒന്നാം പകുതിയില്‍ രണ്ട് ഗോളും രണ്ടാം പകുതിയില്‍ ഒരു ഗോളും അടിച്ചാണ് മൂന്നാം ജയം നേടിയത്. നാല്‍പത്തിയൊന്നാം മിനിട്ടില്‍ ജിയോവാനി ബോഗാഡൊ നാല്‍പത്തിമൂന്നാം മിനിട്ടില്‍ ഫെര്‍നാന്‍ഡോ കാര്‍ഡോസോ അറുപത്തിയൊന്നാം മിനിട്ടില്‍ അന്‍റോണിയോ ഗലിയാനോ എന്നിവരാണ് പരാഗ്വേയ്ക്ക് വേണ്ടി ഗോള്‍ നേടിയത്.

കളിയുടെ അവസാന മിനിട്ടില്‍ കരീം കെസ്ഗിനാണ് തുര്‍ക്കിയുടെ ഗോള്‍ നേടിയത്. ന്യൂസിലന്‍ഡിനെതിരെ മാലിക്ക് വേണ്ടി പതിനെട്ടാം മിനിട്ടില്‍ സലാം ജിയൌ ആദ്യ ഗോളടിച്ചു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ മാലി ലീഡുയര്‍ത്തി.

ന്യൂസിലന്‍ഡിന് വേണ്ടി ചാള്‍സ് സ്പോര്‍ഗ് ഗോള്‍ നേടി. എന്നാല്‍ എണ്‍പത്തിരണ്ടാം മിനിട്ടില്‍ ലസാന എന്‍ഡേയുടെ ഗോളിലൂടെ മാലി വീണ്ടും വലകിലുക്കി.

OTHER SECTIONS