പാരീസ് മാസ്റ്റേഴ്സ്: ഫെഡററും ജോകോവിച്ചും ക്വാര്‍ട്ടറില്‍

By Online Desk.03 11 2018

imran-azhar

 

 

പാരീസ്: പാരിസ് മാസ്റ്റേഴ്സ് ടെന്നിസ് ടൂര്‍ണമെന്റില്‍ സൂപ്പര്‍ താരങ്ങളായ റോജര്‍ ഫെഡററും നൊവാക് ജോകോവിച്ചും ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ലോക മൂന്നാം നമ്പറും സ്വിറ്റ്സര്‍ലാന്‍ഡ് ഇതിഹാസവുമായ ഫെഡറര്‍ ഇറ്റലിയുടെ ഫാബിയോ ഫോഗ്‌നിനിയെയാണ് തോല്‍പ്പിച്ചത്. ഒരു മണിക്കൂറും 13 മിനിറ്റും നീണ്ടുനിന്ന മല്‍സരത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഫെഡററിന്റെ വിജയം. സ്‌കോര്‍: 6-4, 6-3.

 

അതേസമയം, ആദ്യ സെറ്റ് ജോകോവിച്ച് 6-1ന് അനായാസം സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റിനിടെ പരിക്കിനെ തുടര്‍ന്ന് ബോസ്നിയയുടെ ഡാമിര്‍ സുമുഹുര്‍ പിന്‍വാങ്ങുകയായിരുന്നു. രണ്ടാം സെറ്റിലും 2-1ന് ജോകോവിച്ച് ലീഡ് ചെയ്യുമ്പോഴായിരുന്നു സുമുഹുറിന്റെ പിന്‍വാങ്ങല്‍. ക്വാര്‍ട്ടറില്‍ ഫെഡറര്‍ കെയ് നിഷിങ്കോരിയെയും ജോകോവിച്ച് മാരിന്‍ സിലിച്ചിനെയും നേരിടും.

OTHER SECTIONS