സ്പാര്‍ട്ടക് മോസ്‌കോയെ എതിരില്ലാത്ത 7 ഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍

By Anju N P.07 Dec, 2017

imran-azhar

 


ചാംമ്പ്യന്‍സ് ലീഗില്‍ മോസ്‌കോയെ മുട്ടു കുത്തിച്ച് ലിവര്‍പൂള്‍. എതിരില്ലാത്ത ഏഴ് ഗോളിനാണ് റഷ്യന്‍ ടീമിനെ ലിവര്‍പൂള്‍ തോല്‍പ്പിച്ചത്. ചാമ്പ്യന്‍സ് ലീഗില്‍ മറ്റൊരു മത്സരത്തില്‍ ബൊറീസിയ ഡോട്ട്മുണ്ടിനെ റയല്‍ മാഡ്രിഡും, അപ്പോയല്‍ എഫ്‌സിയെ ടോട്ടനവും തോല്‍പ്പിച്ചു.

 

ഇതോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ലിവര്‍പൂള്‍ നോകൗട്ട് റൗണ്ടിലേക്ക് പ്രവേശിച്ചു. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനകാരായി സെവിയ്യയും യോഗ്യത നേടി. ഫിലിപ് കുട്ടിഞ്ഞോയുടെ ഹാട്രികും പുറമേ മാനെയുടെ ഇരട്ട ഗോളും ഫിര്‍മിനോ, സലാഹ് എന്നിവരുടെ ഗോളുകളുമാണ് ലിവര്‍പൂള്‍ വിജയം സുനിശ്തിതമാക്കിയത്.

 

ശക്തമായ മത്സരം കാഴ്ചവച്ചാണ് ബൊറീസിയ ഡോട്ടമുണ്ട് പരാജയം സമ്മതിച്ചത്. ബോര്‍ജ മയോറാല്‍, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നിവരിലൂടെ തുടക്കത്തിലെ റയല്‍ ലീഡ് നേടിയെങ്കിലും ഒബമയാങ്ങിന്റെ ഇരട്ട ഗോളിലൂടെ ബൊറൂസിയ സമനില പിടിച്ചു.

 

81ാം മിനിറ്റില്‍ ലൂക്കാസ് വാസ്‌ക്കസ് റയലിന്റെ രക്ഷകനായി. എന്നാല്‍ അനായാസ വിജയമാണ് ടോട്ടനം നേടിയത്. അപ്പോയ്ല എഫ്സിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ടോട്ടനം തകര്‍ത്തത്.

 

OTHER SECTIONS