ഓസ്‌ട്രേലിയയെ തകർത്ത് പാകിസ്ഥാന് തകർപ്പൻ ജയം

By Sooraj Surendran.19 10 2018

imran-azhar

 

 

ദുബായ്: ഓസ്‌ട്രേലിയയും പാകിസ്ഥാനും തമ്മിൽ നടക്കുന്ന ടെസ്റ്റ് പാരമ്പരയിലെ രണ്ടാം മത്സരത്തിലും പാകിസ്ഥാന് തകർപ്പൻ ജയം. 373 റൺസിനാണ് ഓസ്‌ട്രേലിയയെ പാകിസ്ഥാൻ തറപറ്റിച്ചത്. മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിലും പാകിസ്ഥാൻ മികച്ച ആധിപത്യം പുലർത്തുകയായിരുന്നു. 9 വിക്കറ്റ് നഷ്ടത്തിൽ 400 റൺസാണ് പാകിസ്ഥാൻ നേടിയത്. ബാബർ അസമിന്റെയും(99), ഫക്കർ സമാന്റെയും(68), അസർ അലിയുടെയും(64), ക്യാപ്റ്റൻ സർഫ്രാസ് അഹമ്മദിന്റെയും(81) തകർപ്പൻ പ്രകടനങ്ങളാണ് പാകിസ്ഥാൻ മികച്ച സ്‌കോർ നേടാൻ സഹായിച്ചത്. ബൗളിങ്ങിലും പാക് താരങ്ങൾ തിളങ്ങുകയായിരുന്നു. വിജയലക്ഷ്യം പിന്തുടർന്ന ഓസീസിന്റെ കുതിപ്പ് 164 റൺസിൽ അവസാനിച്ചു. മുഹമ്മദ് അബ്ബാസ് 5 വിക്കറ്റും യാസിർ ഷാ 3 വിക്കറ്റും നേടി ഓസീസിനെ തകർത്തു.

OTHER SECTIONS