ബോക്‌സിങ്ങില്‍ പൂജാ റാണി ക്വാര്‍ട്ടറില്‍; പ്രതീക്ഷ

By sisira.28 07 2021

imran-azhar

 

 

 

 

 

ടോക്യോ: ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുമായി പൂജാ റാണി ബോക്‌സിങ് ക്വാര്‍ട്ടര്‍ ഫൈനലില്‍.

 

75 കിലോഗ്രാം മിഡില്‍ വെയ്റ്റ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യന്‍ താരം അള്‍ജീരിയയുടെ ഐചര്‍ക് ചായിബായെ തോല്‍പ്പിച്ചു.

 

പൂജയുടെ സമ്പൂര്‍ണ ആധിപത്യം കണ്ട മത്സരത്തില്‍ 5-0 ത്തിനായിരുന്നു വിജയം. ഇനി ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയിച്ചാല്‍ ഹരിയാനക്കാരി പൂജയ്ക്ക് മെഡലുറപ്പിക്കാം.



ഈ വര്‍ഷം ദുബായില്‍നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ പൂജാ റാണി മിഡില്‍ വെയ്റ്റില്‍ സ്വര്‍ണം നേടിയിരുന്നു.

 

മുപ്പതുകാരിയുടെ കരിയറിലെ ആദ്യ ഒളിമ്പിക്‌സാണിത്. 2014 ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ താരം അതേ വര്‍ഷം നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മത്സരിച്ചിരുന്നു.

 

OTHER SECTIONS