റൊണാൾഡോയുടെ തകർപ്പൻ ഫോം; പോർച്ചുഗലിന് തകർപ്പൻ ജയം

By Chithra.11 09 2019

imran-azhar

 

യൂറോ കപ്പ് യോഗ്യതാ മത്സരത്തിൽ പോർച്ചുഗലിന് മിന്നുന്ന ജയം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് പോർച്ചുഗൽ ലിത്വാനിയയെ തകർത്തത്.

 

ക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗലിന് വേണ്ടി നാല് ഗോളുകൾ നേടി. കളിയുടെ രണ്ടാം പകുതിയിൽ മൂന്ന് ഗോളുകളാണ് സൂപ്പർ താരം റൊണാൾഡോയുടെ സ്വന്തമാക്കിയത്. കളി അവസാനിക്കാൻ മിനിറ്റുകൾ ശേഷിക്കെ വില്യം ആണ് അഞ്ചാമത്തെ ഗോൾ പോർചുഗലിനായി നേടിയത്.

 



 

ലിത്വാനിയക്കായി ആൻഡ്രിയുകെവിച്ചസ് ആദ്യപകുതിയിൽ ഒരു ഗോൾ നേടിയിരുന്നു. പെനാൽറ്റി വഴിയാണ് ക്രിസ്റ്റ്യാനോ പോർചുഗലിനായി കളിയിൽ ആദ്യ ഗോൾ നേടിയത്.

 

OTHER SECTIONS