പി ആർ ശ്രീജേഷിന് ഖേൽ രത്ന പുരസ്‌കാരത്തിന് നാമനിർദേശം

By Sooraj Surendran.01 05 2019

imran-azhar

 

 

ന്യൂ ഡൽഹി: ഇന്ത്യൻ ഹോക്കി ടീമിന്റെ നെടുംതൂണായ ഗോൾ കീപ്പർ പി ആർ ശ്രീജേഷിനെ രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരത്തിന് ഹോക്കി ഇന്ത്യ നാമനിര്‍ദ്ദേശം ചെയ്തു. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുന്പ് ഖേൽരത്ന പുരസ്കാരം നേടിയ മലയാളി താരങ്ങൾ. അകാശ്ദീപ് സിംഗ്, ചിംഗ്ലെനസന സിംഗ്, വനിതാ താരം ദീപിക താക്കൂർ എന്നിവരെ അർജുന പുരസ്കാരത്തിനും ആർപി സിംഗ്, സന്ദീപ് കൗർ എന്നിവരെ ധ്യാൻ ചന്ദ് പുരസ്കാരത്തിനും നാമനിർദ്ദേശം ചെയ്തു. ഇന്ത്യൻ ഹോക്കി ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ശ്രീജേഷ് വഹിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടിയ ഇന്ത്യൻ ടീം അംഗമായിരുന്നു. ശ്രീജേഷിന്‍റെ ക്യാപ്റ്റൻസിയിലാണ് ചരിത്രത്തിലാദ്യമായി ഇന്ത്യ ചാന്പ്യൻസ് ട്രോഫി ഫൈനലിലെത്തിയതും.

OTHER SECTIONS