സ്പി​ന്ന​ർ പ്ര​ഗ്യാ​ൻ ഓ​ജ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റി​ൽ നി​ന്ന് വി​ര​മി​ച്ചു

By Sooraj Surendran.21 02 2020

imran-azhar

 

 

ഭുവനേശ്വർ: സ്പിന്നർ പ്രഗ്യാൻ ഓജ അന്താരാഷ്ട്ര ക്രിക്കറ്റിൽ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. 2009ൽ ടെസ്റ്റ്, ട്വന്‍റി- 20 ടീമുകളിലും അരങ്ങേറ്റം കുറിച്ച ഓജ 2008ലാണ് ഇന്ത്യൻ ഏകദിന ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. 2012ൽ അവസാന ഏകദിനവും 2013ൽ അവസാന ടെസ്റ്റും കളിച്ച ഓജക്ക് പിന്നീട് ടീമിൽ തന്റേതായ ഇടം കണ്ടെത്താൻ സാധിച്ചില്ല. ഏകദിനത്തിൽ 18 മത്സരങ്ങളിൽ 21 വിക്കറ്റുകളും, ടെസ്റ്റിൽ 24 മത്സരങ്ങളിൽ നിന്നായി 113 വിക്കറ്റുകളും ഓജ സ്വന്തമാക്കി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിച്ചിട്ടുണ്ട്.

 

OTHER SECTIONS