പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് ചെല്‍സി

By RK.27 12 2021

imran-azharലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ ആസ്റ്റണ്‍ വില്ലയെ തകര്‍ത്ത് ചെല്‍സി. ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു ചെല്‍സിയുടെ ജയം.

 

മത്സരത്തിന്റെ 28-ാം മിനിറ്റില്‍ ഒരു സെല്‍ഫ് ഗോളില്‍ ആസ്റ്റണ്‍ വില്ലയാണ് ആദ്യം മുന്നിലെത്തിയത്. ടാര്‍ഗറ്റിന്റെ ഷോട്ട് ചെല്‍സി താരം റീസ് ജെയിംസിന്റെ തലയില്‍ തട്ടി സ്വന്തം വലയിലെത്തിച്ചു.

 

എന്നാല്‍ 34-ാം മിനിറ്റില്‍ ജോര്‍ജിന്യോയുടെ പെനാല്‍റ്റി ഗോളില്‍ ചെല്‍സി ഒപ്പമെത്തി. ഹഡ്സണ്‍ ഒഡോയിക്കെതിരായ ആസ്റ്റണ്‍ വില്ല താരം ക്യാഷിന്റെ ഫൗളിനെ തുടര്‍ന്നായിരുന്നു പെനാല്‍റ്റി.

 

രണ്ടാം പകുതിയില്‍ റൊമേലു ലുക്കാക്കു കളത്തിലിറങ്ങിയതോടെ ചെല്‍സി മത്സരം സ്വന്തമാക്കി. 56-ാം മിനിറ്റില്‍ ഒഡോയിയുടെ ക്രോസ് ഹെഡറിലൂടെ വലയിലെത്തിച്ച് ലുക്കാക്കു ചെല്‍സിയെ മുന്നിലെത്തിച്ചു. പിന്നാലെ ഇന്‍ജുറി ടൈമില്‍ ചെല്‍സിക്ക് ഒരു പെനാല്‍റ്റി കൂടി നേടിക്കൊടുക്കാനും താരത്തിനായി.

 

 

OTHER SECTIONS