മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രെന്റ്ഫോഡ് മല്‍സരം മാറ്റി

By vidya.14 12 2021

imran-azhar

 

ലണ്ടൻ: കോവിഡ് ഭീതിയിൽ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ നടക്കാനിരുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ മല്‍സരം മാറ്റിവച്ചു.യുണൈറ്റഡ് ഉള്‍പ്പടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ടീമുകളില്‍ 42 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

 

ബ്രെന്‍റ്ഫോഡിനെതിരെ നടക്കേണ്ട മല്‍സരമാണ് മാറ്റിവച്ചത്.യുണൈറ്റഡ്, ടോട്ടനം ഹോട്സ്പര്‍, ലെസ്റ്റര്‍ സിറ്റി, ബ്രൈട്ടന്‍, ആസ്റ്റന്‍ വില്ല ടീമുകളിലെ താരങ്ങള്‍ക്കും അധികൃതർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

OTHER SECTIONS