പ്രിമിയര്‍ ഫുട്സാലില്‍ കേരള ഫ്രാഞ്ചൈസി സ്വന്തമാക്കി സണ്ണി ലിയോണ്‍

By praveen prasannan.09 Sep, 2017

imran-azhar

ന്യൂഡല്‍ഹി: അടുത്തിടെ ഒരു സ്വകാര്യ മൊബൈല്‍ ഷോറൂമിന്‍റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയപ്പോള്‍ നടി സണ്ണി ലിയോണ് ലഭിച്ച ആരാധക പിന്‍തുണ അവരെ പോലും അത്ഭുതപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കേരളവുമായുള്ള ബന്ധം കൂടുതല്‍ ഊട്ടിയുറപ്പിക്കുകയാണ് സണ്ണി ലിയോണ്‍.

പ്രിമിയര്‍ ഫുട്സാലിന്‍റെ രണ്ടാം സീസണില്‍ കേരള ഫ്രാഞ്ചൈസിയായ കേരള കോബ്രയുടെ സഹ ഉടമയായിരിക്കുകയാണ് സണ്ണി ലിയോണ്‍. താരം ടീമിന്‍റെ ബ്രാന്‍ഡ് അംബാസഡറും കൂടിയാണ്.

സെപ്തംബര്‍ 15ന് മുംബെയിലാണ് പ്രിമിയര്‍ ഫുട്സാലിന്‍റെ രണ്ടാം സീസണ്‍ തുടങ്ങുന്നത്. 17 വരെ മുംബെയില്‍ മല്‍സരങ്ങളുണ്ടാകും. സെപ്തംബര്‍ 19 മുതല്‍ 24 വരെ കോറമംഗല ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് അടുത്ത റൌണ്ട് മല്‍സരങ്ങള്‍.

ദുബായിലാണ് സെമി ഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍. സെമിഫൈനല്‍ ,ഫൈനല്‍ മല്‍സരങ്ങള്‍ സെപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ ഒന്ന് വരെയായിരിക്കും.

ഫുട്ബാളില്‍ നിന്ന് വ്യത്യസ്തമായി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് ഫുട്സാല്‍ കളിക്കുന്നത്. ടീമിലെ അഞ്ച് പേരില്‍ ഒരാള്‍ ഗോളിയായിരിക്കും.

OTHER SECTIONS