യുണെെറ്റഡിനെ ട്രോളി ഓസില്‍

By uthara.12 03 2019

imran-azhar

 

മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണെെറ്റഡിനെ പരാജയപ്പെടുത്തിയതിന് തൊട്ടു പിന്നാലെ യുണെെറ്റഡ് ടീമിനെ ട്രോളി കൊണ്ട് ആഴ്സനൽ താരം മെസ്യൂട്ട് ഓസിൽ. മത്സര ശേഷം ട്രോളിലൂടെ ഇംഗ്ലണ്ടിന്റെ യുണെെറ്റഡ് താരം ജെസ്സി ലിൻഗാർഡിനാണ് മറുപടി നൽകിയത്. യുണെെറ്റഡ് ആഴ്സനലിനെ സ്വന്തം നാട്ടുകാർക്ക് മുന്നിൽ പരാജയപ്പെടുത്തിയിരുന്നു.

 

ഹോം ഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന എഫ്.എ കപ്പില്‍ ആണ് പരാചയപെടുത്തിയത് .എന്നാൽ അതിന് കൃത്യമായ മറുപടി നൽകിക്കൊണ്ടാണ് ഓസിലിന്റ് ട്രോൾ പുറത്ത് എത്തിയത് . ആഴ്സനൽ ക്യാമ്പിൽ ലിംഗാർഡ് നടത്തിയ ആഹ്ലാദ പ്രകടനം ക്യാമ്പിൽ ചർച്ചാ വിഷയമാകുകയുണ്ടായി .

 

മഞ്ചസ്റ്റർ യുണെെറ്റഡ് ആഴ്സനലിനെ എഫ്.എ കപ്പ് നാലാം റൗണ്ട് മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പരാജയപ്പെടുത്തിയത്.

OTHER SECTIONS