പ്രീസീസണ്‍: ബാഴ്‌സലോണ-യുവന്റസ് മത്സരം സമനിലയില്‍

By priya.27 07 2022

imran-azhar

 


പ്രീസീസണില്‍ ബാഴ്‌സലോണ-യുവന്റസ് മത്സരം സമനിലയില്‍. ഇരു ടീമുകളും രണ്ട് ഗോളുകളാണ് നേടിയത്. ഉസ്മാന്‍ ഡെംബലെ ബാഴ്‌സക്കു വേണ്ടി ഇരട്ട ഗോള്‍ നേടി. യുവന്റസിനു വേണ്ടി മോയ്‌സെ കീനാണ് രണ്ട് തവണയും വലകുലുക്കിയത്.ബാഴ്‌സ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.എങ്കിലും വിജയിക്കാന്‍ കഴിയാതിരുന്നത് ബാഴ്‌സയ്ക്ക് തിരിച്ചടിയാണ്.

 

കളി ആരംഭിച്ച് 34 ആം മിനിറ്റില്‍ ബാഴ്‌സയാണ് ആദ്യ ഗോള്‍ അടിച്ചത്. സെര്‍ജീഞ്ഞോ ഡെസ്റ്റിന്റെ അസിസ്റ്റില്‍ നിന്ന് ഡെംബലെ പന്ത് വലയിലെത്തിച്ചു.5 മിനിട്ടിനുള്ളില്‍ തന്നെ യുവന്റസ് ഗോള്‍ തിരിച്ചടിച്ചു. ക്വാഡാര്‍ഡോയുടെ പാസില്‍ നിന്നാണ് കീന്‍ ആദ്യം ഗോളടിച്ചത്.

 

40ആം മിനിറ്റില്‍ ഡെംബലെയുടെ മറ്റൊരു ഗോള്‍. ഇത്തവണ സെര്‍ജിയോ ബുസ്‌കറ്റ്‌സ് ആണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്.ആദ്യ പകുതി 2-1നു പിരിഞ്ഞു.51ആം മിനിട്ടില്‍ യുവന്റസ് ഗോളടിച്ച് ഒപ്പമെത്തി.ലോകടെല്ലിയാണ് യുവന്റസിന്റെ രണ്ടാം ഗോളിലേക്കുള്ള വഴിയൊരുക്കിയത്.

 

 

OTHER SECTIONS