പ്രോ കബഡി; വാരിയേഴ്‌സ് ചാമ്പ്യന്‍

By online desk.20 10 2019

imran-azhar

 

ന്യൂ ഡല്‍ഹി: പ്രോ- കബഡി ഏഴാം സീസണില്‍ ബംഗാള്‍ വാരിയേഴ്‌സ് ചാമ്പ്യന്‍. ഫൈനലില്‍ ദബാംഗ് ഡല്‍ഹിയെ വാരിയേഴ്‌സ് തോല്‍പ്പിച്ചു.

 

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 39-34 എന്ന സ്‌കോറിനായിരുന്നു വാരിയേഴ്സിന്റെ ജയം. ബംഗാള്‍ ടീമിന്റെ കന്നി പ്രോ- കബഡി കിരീടമാണിത്. ദബാംഗ് ഡല്‍ഹിയുടെ നവീന്‍ കുമാര്‍ സീസണിലെ മികച്ച താരമായും ബംഗളുരു ബുള്‍സിന്റെ പവന്‍ സെഗ്രാവത് മികച്ച റെയ്ഡറായും യു മുംബയുടെ ഫസല്‍ അത്രചലി മികച്ച ഡിഫന്‍ഡറായും തിരഞ്ഞെടുക്കപ്പെട്ടു.

OTHER SECTIONS