പി വി സിന്ധു ഡെപ്യൂട്ടി കളക്ടര്‍ ജോലിയില്‍ പ്രവേശിച്ചു

By praveen prasannan.10 Aug, 2017

imran-azhar

ഹൈദ്രാബാദ്: റിയോ ഒളിന്പിക്സില്‍ ബാഡ്മിന്‍റണില്‍ വെള്ളി നേടിയ പി വി സിന്ധു ഡെപ്യൂട്ടി കളക്ടറായി ജോലിയില്‍ പ്രവേശിച്ചു. ആന്ധ്രപ്രദേശില്‍ ഗോല്ലാപുടിയില്‍ സ്ഥിതി ചെയ്യുന്ന സെക്രട്ടറിയേറ്റില്‍ ബുധനാഴ്ചയാണ് സിന്ധു ചുമതലയേറ്റത്.

ചീഫ് കമ്മീഷണര്‍ ഓഫ് ലാന്‍ഡ് അഡ്മിനിസ്ട്രേറ്റേഴ്സ് ഓഫീസില്‍ എത്തിയാണ് സിന്ധു ജോലിയില്‍ പ്രവേശിച്ചത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ജൂലൈ 29ന് നിയമനം സംബന്ധിച്ച കത്ത് സിന്ധുവിന് കൈമാരിയിരുന്നു.

മൂന്ന് വര്‍ഷം പ്രോബേഷനായിരിക്കും. റിയോയിലെ നേട്ടത്തെ തുടര്‍ന്ന് സിന്ധുവിന് ഗ്രൂപ്പ് വണ്‍ ജോലി ചന്ദ്രബാബു നായിഡു വാഗ്ദാനം നല്‍കിയിരുന്നു. മൂന്ന് കോടി രൂപയും ആയിരം ചത്രുരശ്ര അടി സ്ഥലവും സിന്ധുവിന് നല്‍കിയിരുന്നു.

OTHER SECTIONS