പി വി സിന്ധുവും ലക്ഷ്യ സെന്നും ഇന്ത്യന്‍ ഓപ്പണ്‍ സെമിയില്‍

By RK.14 01 2022

imran-azhar

 


ന്യൂഡല്‍ഹി: ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണില്‍ പി വി സിന്ധു സെമിയില്‍. നാട്ടുകാരി കൂടിയായ അഷ്മിത ചലിഹയെ 36 മിനിറ്റിനുള്ളില്‍ കീഴടക്കിയാണ് സിന്ധു സെമിയില്‍ പ്രവേശിച്ചത്. സ്‌കോര്‍ 21-7, 21-18.

 

പുരുഷ സിംഗിള്‍സില്‍ എച്ച്എസ് പ്രണോയെ പരാജയപ്പെടുത്തി ലോക ചാമ്പ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവ് ലക്ഷ്യ സെന്നും സെമിയില്‍ എത്തി. സ്‌കോര്‍: 14-21, 21-9, 21-14

 

സെമിയില്‍ തായ്ലന്‍ഡിന്റെ ആറാം സീഡ് സുപനിദ കാറ്റേതോങ്ങുമായി സിന്ധു ഏറ്റുമുട്ടും. മൂന്നാം സീഡായ സെന്‍ സെമിയില്‍ മലേഷ്യയുടെ എന്‍ജി സെ യോങ്ങിനെയോ അയര്‍ലന്‍ഡിന്റെ നാറ്റ് എന്‍ഗുയെനെയോ നേരിടും.

 

വെള്ളിയാഴ്ച നടന്ന മറ്റൊരു വനിതാ സെമിഫൈനലില്‍ ആകര്‍ഷി കശ്യപ് രണ്ടാം സീഡായ തായ്ലന്‍ഡിലെ ബുസാനന്‍ ഒങ്ബംരുങ്ഫാനെ നേരിടും. ഇന്ത്യന്‍ താരം മാളവിക ബന്‍സോദിനെ 21-12, 21-15 എന്ന സ്‌കോറിന് തോല്‍പിച്ചു.

 

അവസാന എട്ടിലെ മറ്റൊരു പോരാട്ടത്തില്‍ അമേരിക്കയുടെ ലോറന്‍ ലാമിനെ 21-12, 21-8 എന്ന സ്‌കോറിനാണ് ബുസാനന്‍ പരാജയപ്പെടുത്തിയത്.

 

 

OTHER SECTIONS