ശ്രീകാന്തും സിന്ധുവും പ്രീ ക്വാർട്ടറിലേക്ക് കടന്നു

By Sooraj S.01 Aug, 2018

imran-azhar

 

 

നാൻജിങ്: ലോക ബാഡ്മിന്റൺ പോരാട്ടത്തിന്റെ പ്രീ ക്വാർട്ടർ റൗണ്ടിലേക്ക് ശ്രീകാന്തും സിന്ധുവും കടന്നു. അതെ സമയം മലയാളി താരമായ എച്ച് എസ് പ്രണോയ് മത്സരത്തിന്റെ രണ്ടാം റൗണ്ടിൽ പുറത്താകുകയായിരുന്നു. ഇൻഡോനേഷ്യൻ താരമായ ഫിട്രിയാനിയയെ തകർത്ത് കൊണ്ടാണ് സിന്ധു പ്രീ ക്വാർട്ടറിലേക്ക് കടന്നത്. അതേസമയം സ്പെയിൻ താരമായ പാബ്ലോ അബിയാനെ തകർത്തുകൊണ്ടാണ് ശ്രീകാന്ത് പ്രീ ക്വാർട്ടറിലേക്ക് കടന്നത്. മത്സരത്തിൽ മികച്ച പ്രകടനമാണ് സിന്ധു കാഴ്ചവെച്ചത്. എന്നാൽ പ്രണോയ് ബ്രസീലിന്റെ വൈഗോർ കൊയ്‌ലോയോടാണ് തോൽവി ഏറ്റുവാങ്ങിയത്.

OTHER SECTIONS