ഇത് ചരിത്രം: പോര്‍വിമാനത്തിന്റെ സഹപൈലറ്റായി സിന്ധു

By Sooraj Surendran.23 02 2019

imran-azhar

 

 

ബെംഗളൂരു: പോര്‍വിമാനമായ തേജസിന്റെ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാഡ്മിന്റന്‍ താരം പി.വി. സിന്ധുവിന്. അഞ്ച് മിനിറ്റോളമാണ് സിന്ധു പോര്‍വിമാനം പറത്തിയത്. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ താവളത്തില്‍ നടക്കുന്ന എയ്‌റോ ഇന്ത്യ വ്യോമ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് പി.വി സിന്ധു സഹപൈലറ്റായി പറന്നത്. ട്രെയിനര്‍ വിമാനമായ പ്രോട്ടോടൈപ്പ് വെഹിക്കിള്‍സ് 5 (പിവി5) ആണ് സിന്ധു പറത്തിയത്. സിദ്ധാര്‍ഥ് സിങ്ങായിരുന്നു പോര്‍വിമാനത്തിന്റെ പ്രധാന പൈലറ്റ്. 31 മിനിറ്റ് നേരത്തെ യാത്രക്ക് ശേഷം നിലത്തിറങ്ങിയ സിന്ധു, 'പോര്‍വിമാനത്തിലെ യാത്ര നല്‍കിയ അനുഭവം വളരെ മികച്ചതായിരുന്നുവെന്നും, തനിക്ക് ലഭിച്ച വിലപ്പെട്ട അവസരംകൂടിയായിരുന്നുവെന്നും പറഞ്ഞു' 'തേജസ് ഒരു ഹീറോ തന്നെ'യെന്നും സിന്ധു പറഞ്ഞു. ഉച്ചയ്ക്ക് 12.10നാണ് സിന്ധു സഹപൈലറ്റായി പറന്നത്.

OTHER SECTIONS