കൊറിയ ഓപ്പണ്‍ സീരീസിലെ വിജയം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച് പിവി സിന്ധു

By Anju N P.18 Sep, 2017

imran-azhar

 

കൊറിയ ഓപ്പണ്‍ സീരീസിലെ വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ച് പിവി സിന്ധു. സിയോളില്‍ നടന്ന ഫൈനലില്‍ ജപ്പാന്റെ ലോകചാമ്പ്യന്‍ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു വിജയം കൈവരിച്ചത്.
കൊറിയ ഓപ്പണ്‍ വിജയിച്ച ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടം സ്വന്തമാക്കിയ സിന്ധുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. സിന്ധുവിന്റെ നേട്ടത്തില്‍ ഇന്ത്യ മുഴുവന്‍ അഭിമാനം കൊള്ളുന്നുവെന്ന് മോദി ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായെന്നോണമാണ് സിന്ധു രംഗത്തെത്തിയത്.
രാജ്യത്തിന് വേണ്ടി തളരാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിക്ക് അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ഈ വിജയം ഞാന്‍ സമര്‍പ്പിക്കുന്നു- സിന്ധു ട്വീറ്റ് ചെയ്തു
ഗ്ലാസ്‌ഗോവില്‍ വച്ചു നടന്ന ലോക ചാമ്പ്യന്‍ ഷിപ്പിലെ പരാജയത്തിനുള്ള മധുര പ്രതികാരം കൂടിയാണ് സിന്ധുവിന്റെ വിജയം. അന്ന് ഫൈനല്‍ നൊസോമുവിനോട് സിന്ധു പൊരുതി തോല്‍ക്കുകയായിരുന്നു.

OTHER SECTIONS