ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ, പി.വി സിന്ധു സെമിയിൽ

By സൂരജ് സുരേന്ദ്രന്‍.30 07 2021

imran-azhar

 

 

ടോക്യോ: ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ പി.വി സിന്ധു ബാഡ്മിന്റൺ വനിതാ വിഭാഗം സിംഗിള്‍സിൽ സെമി ഫൈനലിൽ.

 

ക്വാർട്ടറിൽ നാലാം സീഡായ ജപ്പാന്റെ അകാനെ യമാഗുച്ചിയെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ വിജയത്തേരോട്ടം.

 

സ്‌കോര്‍:21-13, 22-20. 56 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ എതിരാളിക്കെതിരെ മികച്ച ആധിപത്യം നേടാൻ സിന്ധുവിന് സാധിച്ചു.

 

ടൂർണമെന്റിലെ ആറാം സീഡാണ് സിന്ധു. യമാഗുച്ചി രണ്ടാം സെറ്റിലാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.

 

എന്നാൽ തകർപ്പൻ സെർവുകളിലൂടെ സിന്ധു രണ്ടാം സീറ്റും കൈപ്പിടിയിലൊതുക്കുകയായിരുന്നു.

 

സെമി ഫൈനലിലും വിജയം സ്വന്തമാക്കിയാല്‍ സിന്ധു തുടര്‍ച്ചയായ രണ്ടാം ഒളിമ്പിക്‌സിലും ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം എന്ന ചരിത്ര നേട്ടം സ്വന്തമാക്കും.

 

OTHER SECTIONS