ഡെന്‍മാര്‍ക്ക് ഓപ്പൺ: ക്വാര്‍ട്ടറില്‍ സിന്ധുവിന് അടിതെറ്റി, പരാജയം കൊറിയൻ താരത്തിനെതിരെ

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar

 

 

കോപ്പന്‍ഹേഗന്‍: ഡെന്‍മാര്‍ക്ക് ഓപ്പണ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിൽ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു ക്വാർട്ടറിൽ പുറത്തായി.

 

ടോക്യോ ഒളിമ്പിക്‌സിലെ വെങ്കല മെഡല്‍ നേട്ടത്തിനു ശേഷം സിന്ധു പങ്കെടുത്ത ആദ്യ ടൂര്‍ണമെന്റായിരുന്നു ഡെന്മാർക്ക് ഓപ്പൺ.

 

കൊറിയൻ താരം ആന്‍ സെയങ്ങിനോടുള്ള ഏറ്റുമുട്ടലിലാണ് സിന്ധു പരാജയപ്പെട്ടത്. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി.

 

സ്‌കോര്‍: 11-21, 12-21. 36. മത്സരത്തിൽ മികച്ച ആധിപത്യം പുലർത്തിയ സെയങ്ങിനെതിരെ പൊരുതാൻ പോലും സിന്ധുവിന് സാധിച്ചില്ല.

 

മത്സരം ആരംഭിച്ച് മിനിറ്റുകൾക്കുള്ളിൽ സിന്ധു തോൽവി സമ്മതിക്കുകയായിരുന്നു.

 

അതേസമയം ലോക മൂന്നാം നമ്പര്‍ താരം ഡെൻമാർക്കിന്റെ ആന്‍ഡേഴ്‌സ് അന്റേണ്‍സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയ സമീര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോര്‍: 21-14, 21-18.

 

OTHER SECTIONS