ഫൈനലിൽ അപ്രതീക്ഷിത തോൽവി: യ​മാ​ഗൂ​ച്ചിക്ക് ഇ​ന്തോ​നേ​ഷ്യ​ൻ ഓ​പ്പ​ൺ കിരീടം

By Sooraj Surendran .21 07 2019

imran-azhar

 

 

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപ്പൺ കിരീടം ജാപ്പനീസ് താരം യമാഗൂച്ചിക്ക്. ആവേശപ്പോരാട്ടം നടന്ന ഫൈനലിൽ പി വി സിന്ധുവിന് കാലിടറുകയായിരുന്നു. ഫൈനലിൽ 21-15, 21-16 എന്ന സ്കോറിനാണ് സിന്ധുവിനെ യമാഗൂച്ചി പരാജയപ്പെടുത്തിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു യമാഗുച്ചിയുദെ ജയം. ആദ്യ സെറ്റിൽ സിന്ധുവിന് മികച്ച ആധിപത്യം നേടാനായെങ്കിലും, രണ്ടാം സെറ്റിൽ സിന്ധിവിനെ കാഴ്ചക്കാരനാക്കി ജയം സ്വന്തമാക്കുകയായിരുന്നു. രണ്ടാം സെറ്റിൽ ഒരിക്കൽ പോലുള യമാഗുച്ചിയെ പിന്നിലാക്കാൻ സിന്ധിവിന് സാധിച്ചില്ല.

OTHER SECTIONS