ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍: കിരീട പ്രതീക്ഷയുയർത്തി പി.വി സിന്ധു സെമിയിൽ

By സൂരജ് സുരേന്ദ്രൻ .19 11 2021

imran-azhar

 

 

ബാലി: ഇന്‍ഡൊനീഷ്യ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണ്‍ ടൂർണമെന്റിൽ കിരീട പ്രതീക്ഷയുയർത്തി ഇന്ത്യയുടെ പി.വി സിന്ധു സെമിഫൈനലിൽ കടന്നു.

 

സെമിയിൽ ജപ്പാന്റെ അകാനെ യമഗുച്ചിയെയോ തായ്‌ലന്‍ഡിന്റെ പോണ്‍പാവീ ചോച്ചുവോങ്ങാണ് സിന്ധുവിന്റെ എതിരാളി.

 

ക്വാർട്ടർ ഫൈനലിൽ തുര്‍ക്കിയുടെ നെസ്ലിഹാന്‍ യിജിറ്റിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്ധു സെമിയിലേക്ക് കടന്നത്.

 

സ്‌കോർ: 21-13, 21-10. 35 മിനിറ്റ് നീണ്ടുനിന്ന മത്സരത്തിൽ നെസ്ലിഹാനെതിരെ മികച്ച ആധിപത്യമാണ് സിന്ധു നേടിയത്.

 

അടുത്തിടെ നടന്ന ഫ്രഞ്ച് ഓപ്പണ്‍ ടൂര്‍ണമെന്റിലും സിന്ധു സെമിഫൈനലിൽ പ്രവേശിപ്പിച്ചിരുന്നു.

 

OTHER SECTIONS