പി.വി. സിന്ധുവിന് ഇന്ന് കേരത്തിന്റെ ആദരം

By Chithra.09 10 2019

imran-azhar

 

തിരുവനന്തപുരം : ലോക ബാഡ്മിന്റൺ ചാമ്പ്യനായ പി.വി. സിന്ധുവിന് ഇന്ന് കേരളത്തിന്റെ ആദരം ഏറ്റുവാങ്ങും. ഇന്ന് ഉച്ചകഴിഞ്ഞ് 3.30ന് ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ 10 ലക്ഷം രൂപയുടെ ചെക്കും ഉപഹാരവും സിന്ധുവിന് കൈമാറും.

 


സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഘോഷയാത്ര നടത്തി സിന്ധുവിനെ വേദിയിലേക്കെത്തിക്കാനാണ് തീരുമാനം. ഇന്നലെ രാത്രി ഒൻപതു മണിക്കാണ് സിന്ധു തലസ്ഥാനത്തെത്തിയത്. ഇന്ന് രാവിലെ സിന്ധു പത്മനാഭ സ്വാമി ക്ഷേത്രം സന്ദർശിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് കേരളാ ഒളിമ്പിക് അസോസിയേഷന്റെ ആസ്ഥാന മന്ദിരവും സിന്ധു സന്ദർശിക്കും.

OTHER SECTIONS