By RK.23 01 2022
ലഖ്നൗ: ഇന്ത്യയുടെ ഒളിമ്പിക് മെഡല്‍ ജേതാവ് പി.വി സിന്ധു, സയ്യിദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ വനിതാ സിംഗിള്‍സ് കിരീടം സ്വന്തമാക്കി.
ഇന്ത്യയുടെ തന്നെ 20-കാരി മാളവിക ബന്‍സോദിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് (2113, 2116) സിന്ധുവിന്റെ കിരീട നേട്ടം.
ബാബു ബനാറസിദാസ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരം 35 മിനിറ്റുകള്‍ മാത്രമാണ് നീണ്ടത്.
2019-ല്‍ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ മെഡല്‍ നേടിയ ശേഷമുള്ള സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണിത്.