ഓസ്ട്രേലിയന്‍ ഓപ്പണ്‍; സിറ്റ്സിപാസിനെ തോല്‍പ്പിച്ച് നദാല്‍ ഫൈനലില്‍

By anju.24 01 2019

imran-azhar

 

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ സിംഗിള്‍സില്‍ റാഫേല്‍ നദാല്‍ ഫൈനലില്‍. ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സിപാസിനെ പരാജയപ്പെടുത്തിയാണ് നദാലിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍: 6-2, 6-4, 6-0.

 

നൊവാക് ദ്യോകോവിച്ച്-ലൂകാസ് പൊയിലെ മത്സരത്തിലെ വിജയികളെയാകും നദാല്‍ ഫൈനലില്‍ നേരിടുക. ഒരു മണിക്കൂറും 36 മിനിറ്റും മാത്രമായിരുന്നു നദാല്‍-സിറ്റ്സിപാസ് പോരിനായി വേണ്ടിവന്നത്.രണ്ടാം സീഡായ നദാലിന് പ്രായം 32 ആയെങ്കിലും അതിന്റെ തളര്‍ച്ചയൊന്നും മത്സരത്തില്‍ കണ്ടില്ല. ഇരുപതുകാരനായ ഗ്രീക്ക് താരം ടൂര്‍ണമെന്റില്‍ 14-ാം സീഡുകാരനാണ്. പ്രീ ക്വാര്‍ട്ടറില്‍ ഫെഡററെ തോല്‍പ്പിച്ചതോടെ സിറ്റ്സിപാസ് ടൂര്‍ണമെന്റിലെ താരമായിരുന്നു.

 

അതേസമയം വനിതാ സിംഗിള്‍സ് ഫൈനലില്‍ ജപ്പാന്‍ താരം നവോമി ഒസാക്കയും ചെക്ക് റിപ്പബ്ലിക്കിന്റെ പെട്രോ ക്വിറ്റോവയും തമ്മില്‍ ഏറ്റുമുട്ടും. ചെക്ക് താരം തന്നെയായ പ്ലിസ്‌കോവയെ പരാജയപ്പെടുത്തിയാണ് നാലാം സീഡ് ഒസാക്ക ഫൈനലിലെത്തിയത്. അമേരിക്കയുടെ ഡാനിയേല റോസ് കൊളിന്‍സിനെ തോല്‍പ്പിച്ചായിരുന്നു ക്വിറ്റോവയുടെ മുന്നേറ്റം.

 

OTHER SECTIONS