ചരിത്ര നിമിഷം; ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നൊവാക് ജോക്കോവിച്ചിന്

By Sooraj Surendran .27 01 2019

imran-azhar

 

 

മെൽബൺ: നൊവാക് ജോക്കോവിച്ചിന് ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം. തന്റെ കരിയറിലെ ഏഴാം ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടമാണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. ഇതോടെ ഇതിഹാസ താരങ്ങളായ റോയ് എമേഴ്സൺ, റോജർ ഫെഡറർ എന്നിവരെ മറികടന്നിരിക്കുകയാബ് ദ്യോക്കോവിച്ച്. ഫൈനലിന്റെ ആവേശം അലതല്ലിയ മത്സരത്തിൽ ലോക രണ്ടാം നമ്പർ താരമായ സ്‌പെയിനിന്റെ റാഫേൽ നദാലിനെ ദ്യോക്കോവിച്ച് നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തിയത്. 6–3, 6–2, 6–3 എന്ന സ്കോറിനാണ് ദ്യോക്കോവിച്ച് ജയം സ്വന്തമാക്കിയത്.