By Sooraj Surendran .10 06 2019
പാരീസ്: 12-ാമത്തെ ഫ്രഞ്ച് ഓപ്പണ്‍ കിരീടം സ്വന്തമാക്കി സ്പാനിഷ് താരം റഫേൽ നദാൽ. ഫൈനലിൽ ഡൊമനിക് തീമിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് നദാൽ പരാജയപ്പെടുത്തിയത്. തുടർച്ചയായ രണ്ടാം തവണയാണ് തീമിനെ ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ നദാൽ പരാജയപ്പെടുത്തുന്നത്. 6-3, 5-7, 6-1, 6-1 എന്ന സ്കോറിനാണ് നദാൽ തീമിനെതിരെ ജയം സ്വന്തമാക്കിയത്. റോജർ ഫെഡററെ സെമിയിൽ പരാജയപ്പെടുത്തിയാണ് നദാൽ ഫൈനലിൽ കടന്നത്. ഫൈനലിലെ ജയത്തോടെ നദാലിന്റെ ഗ്രാൻസ്ലാം കിരീടങ്ങളുടെ എണ്ണം 18 ആയി. ഓസ്ട്രിയൻ താരം ഡോമിനിക് തീം ആയിരുന്നു കഴിഞ്ഞ ഫ്രഞ്ച് ഓപ്പണിലും നദാലിന്റെ എതിരാളി.