നദാലിനു തന്നെ! സ്വന്തമാക്കിയത് ഫ്രഞ്ച് ഓപ്പണ്‍ കിരീടവും റെക്കോഡും!

By Web Desk.05 06 2022

imran-azhar

 


പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സിംഗിള്‍സ് കിരീടം നേടി റാഫേല്‍ നദാല്‍. നോര്‍വേ താരം കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നദാല്‍ പരാജയപ്പെടുത്തിയത്. സ്‌കോര്‍ 6-3, 6-3.

 

നദാലിനെതിരെ രണ്ടാം സെറ്റില്‍ മികച്ച പോരാട്ടം റൂഡ് നടത്തിയെങ്കിലും മത്സരം നദാല്‍ സ്വന്തമാക്കി. കരിയറിലെ 22 ാം ഗ്രാന്‍ഡ്‌സ്ലാം കിരീടവും ഫ്രഞ്ച് ഓപ്പണില്‍ പതിനാലാം ട്രോഫിയും നദാല്‍ സ്വന്തമാക്കി.

 

ഇതോടെ 20 ഗ്രാന്‍ഡ്‌സ്ലാം വിജയങ്ങള്‍ വീതമുള്ള റോജര്‍ ഫെഡററിനും നൊവാക് ജോക്കോവിച്ചിനും 2 പടി മുന്നിലെത്തി നദാല്‍. വെള്ളിയാഴ്ച 36ാം പിറന്നാള്‍ ആഘോഷിച്ച നദാല്‍ ഇതോടെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവാകുന്ന പ്രായം കൂടിയ പുരുഷ താരമായി. ക്വാര്‍ട്ടറില്‍ ലോക ഒന്നാംനമ്പര്‍ താരം നൊവാക് ജോക്കോവിച്ചിനെ നദാല്‍ വീഴ്ത്തിയപ്പോള്‍ സെമിഫൈനല്‍ മത്സരത്തിനിടെ മൂന്നാം സീഡ് അലക്‌സാണ്ടര്‍ സ്വരേവ് പരുക്കേറ്റു പിന്‍മാറുകയായിരുന്നു.

 

വെള്ളിയാഴ്ച നടന്ന സെമിയില്‍ മുന്‍ യുഎസ് ഓപ്പണ്‍ ചാംപ്യന്‍ മാരിന്‍ സിലിച്ചിനെ തോല്‍പിച്ചായിരുന്നു കാസ്പര്‍ റൂഡിന്റെ (36, 64, 62, 62) ഫൈനല്‍ പ്രവേശം.

 

 

OTHER SECTIONS