ഫ്രഞ്ച് ഓപ്പണ്‍ ഫൈനലിലേക്ക് കടന്ന് റാഫേല്‍ നദാല്‍,അലക്‌സാണ്ടര്‍ സ്വരേവ് പരുക്കേറ്റു പിന്മാറി

By priya.04 06 2022

imran-azhar

പാരിസ്:22ാം ഗ്രാന്‍സ്‌ലാം കിരീടമെന്ന റെക്കോര്‍ഡ് നേട്ടം സ്വന്തമാക്കാന്‍ സ്പാനിഷ് താരം റാഫേല്‍ നദാലിനു ഇനി വേണ്ടത് ഒരു ജയം മാത്രം.ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് പുരുഷ സിംഗിള്‍സില്‍ സെമിഫൈനല്‍ മത്സരത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് പരുക്കേറ്റു പിന്മാറിയതോടെ നദാല്‍ ഫൈനലിലേക്ക് കടന്നു.76, 66 എന്നിങ്ങനെയായിരുന്നു സ്‌കോര്‍ .

 


നദാലിന്റെ 36ാം ജന്മദിനത്തിലാണു ഫൈനലിലേക്ക് പ്രവേശിച്ചത്.രണ്ടാം സെറ്റിനിടെയാണു സ്വരേവിന്റെ കാലിനു പരുക്കേറ്റത്.വീല്‍ചെയറിലാണു സ്വരേവ് കോര്‍ട്ടില്‍നിന്നു പുറത്തു പോയത്.ക്രച്ചസിന്റെ സഹായത്തോടെ കുറച്ചു സമയത്തിനുശേഷം കോര്‍ട്ടിലെത്തിയ സ്വരേവ് കാണികളെ അഭിവാദ്യം ചെയ്തു മടങ്ങുകയായിരുന്നു. ക്രൊയേഷ്യയുടെ മാരിന്‍ സിലിച്ചും നോര്‍വേയുടെ കാസ്പര്‍ റൂഡും തമ്മിലുള്ള രണ്ടാം സെമിഫൈനല്‍ വിജയിയാണു ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ നദാലിനൊപ്പം മത്സരിക്കുക.

 

 

OTHER SECTIONS