രാഹുൽ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്

By സൂരജ് സുരേന്ദ്രന്‍.16 10 2021

imran-azhar

 

 

ദുബായ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ രാഹുൽ ദ്രാവിഡ് ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തേക്ക്.

 

ട്വന്റി 20 ലോകകപ്പോടെ രവി ശാസ്ത്രി പരിശീലക സ്ഥാനം ഒഴിയുന്നതോടെയാണ് രാഹുൽ ദ്രാവിഡ് സ്ഥാനം ഏറ്റെടുക്കുക.

 

അതേസമയം ഗാംഗുലിയുടെയും ജയ് ഷായുടെയും നിര്‍ബന്ധത്തിന് രാഹുൽ ദ്രാവിഡ് വഴങ്ങുകയായിരുന്നുവെന്നും സൂചനയുണ്ട്.

 

രണ്ടു വര്‍ഷത്തേക്കാകും ദ്രാവിഡിന്റെ കരാറെന്നാണ് റിപ്പോര്‍ട്ട്. ദ്രാവിഡ് നിലവില്‍ ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി യുടെ തലവനാണ്.

 

ഇതോടൊപ്പം ഇന്ത്യന്‍ അണ്ടര്‍-19, ഇന്ത്യ എ ടീമുകളുടെ ചുമതലയും ദ്രാവിഡിനാണ്.

 

നേരത്തെ ബിസിസിഐ ഇന്ത്യൻ പരിശീലകനാകാൻ ഓഫർ നൽകിയിരുന്നെങ്കിലും ദ്രാവിഡ് ഇത് നിരസിക്കുകയായിരുന്നു.

 

2018-ല്‍ ദ്രാവിഡ് ഇന്ത്യയുടെ ബാറ്റിങ് കണ്‍സള്‍റ്റന്റായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

 

OTHER SECTIONS