അച്ഛനെ കടത്തിവെട്ടും മകൻ..! ഡബിൾ സെഞ്ചുറിയുമായി ജൂനിയർ ദ്രാവിഡ്, കയ്യടിച്ച് ക്രിക്കറ്റ് ലോകം

By Sooraj Surendran .21 12 2019

imran-azhar

 

 

അച്ഛനെപ്പോലെ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച് രാഹുൽ ദ്രാവിഡിന്റെ മകൻ സമിത്ത് ധര്‍വാദ്. ഡല്‍ഹിയില്‍ നടന്ന അണ്ടര്‍ 14 ഇന്‍റര്‍ സോണല്‍ ടൂര്‍ണമെന്‍റിലാണ് ജൂനിയർ ദ്രാവിഡ് അസാമാന്യ പ്രകടനം പുറത്തെടുത്തത്. ടൂർണമെന്റിൽ വൈസ് പ്രസിഡണ്ട്സ് ഇലവനുവേണ്ടിയാണ് സമിത്ത് തകർപ്പൻ പ്രകടനം പുറത്തെടുത്ത്. ഉഗ്രനൊരു ഡബിൾ സെഞ്ചുറിയാണ് സമിത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. മത്സരത്തിന്റെ ഒന്നാം ഇന്നിങ്സിൽ 22 ബൗണ്ടറികള്‍ ഉള്‍പ്പെടെ 256 പന്തില്‍ നിന്നും 201 റണ്‍സാണ് സമിത്തിന്റെ സമ്പാദ്യം. സമിത്ത് തന്നെയാണ് ടീമിനെ നയിച്ചതും. എന്തായാലും ജൂനിയർ ദ്രാവിഡിന്റെ അസാമാന്യ പ്രകടനത്തിൽ അമ്പരന്നിരിക്കുകയാണ് ക്രിക്കറ്റ് ലോകം.  

 

OTHER SECTIONS